ഏപ്രില്‍ ഒന്നുമുതല്‍ ബി.എസ് ത്രി വാഹനങ്ങള്‍ വില്‍ക്കരുതെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ നൂറോളം ബൈക്കുകള്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത് ഡീലര്‍മാരുടെ പുതിയ തന്ത്രം.
വിറ്റുപോകാതിരുന്ന മുഴുവന്‍ വാഹനങ്ങളും മറിച്ചു വില്‍ക്കാന്‍ വേണ്ടി ഡീലര്‍മാര്‍ സ്വന്തം പേരില്‍ താല്‍ക്കാലിക റജിസ്‌ട്രേഷന്‍ നടത്തി.തിരുവനന്തപുരത്തെ ഒരു ഡീലര്‍ 100 ബൈക്കുകളാണ് സമയപരിധി മറികടക്കാന്‍ സ്വന്തം പേരിലാക്കിയത്.
ബൈക്കുകള്‍ക്ക് വന്‍ ഓഫറുകള്‍ വരെ ഡീലര്‍മാര്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും എല്ലാം വിറ്റഴിയ്ക്കാനായില്ല.കനത്ത സാമ്പത്തിക നഷ്ടത്തെ മറികടക്കാനാണ് സ്റ്റോക്കിരുന്നവയെല്ലാം ഡീലര്‍മാര്‍ സ്വന്തം പേരിലും ജീവനക്കാരുടെ പേരിലും കൂട്ടത്തോടെ റജിസ്റ്റര്‍ ചെയ്തത്.
അവസാന രണ്ടുദിവസങ്ങളിലായി മാത്രം സംസ്ഥാനത്ത് 11967 ബി.എസ് ത്രി ഇരുചക്രവാഹനങ്ങളാണ് റജിസ്റ്റര്‍ ചെയ്യപ്പെട്ടത്.