മഹീന്ദ്രയുടെ കോംപാക്ട് എസ്യുവി മോഡല്‍ എക്‌സ്യുവി300ന്റെ ബിഎസ്-6 ഡീസല്‍ എന്‍ജിന്‍ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.69 ലക്ഷം രൂപ മുതല്‍ 12.60 ലക്ഷം രൂപ വരെയാണ് ഡീസല്‍ മോഡലുകളുടെ ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില.
ഡബ്ലു4, ഡബ്ലു6, ഡബ്ലു8, ഡബ്ലു8(0) എന്നീ നാല് വേരിയന്റുകളിലാണ് എക്‌സ്യുവി 300 ഡീസല്‍ എത്തുന്നത്.
ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതൊഴിച്ചാല്‍ മുമ്പുണ്ടായിരുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് എക്‌സ്യുവി300ന് കരുത്തേകുന്നത്. ബിഎസ്-4 എന്‍ജിന്‍ 110 പിഎസ് പവറും 170 എന്‍എം ടോര്‍ക്കുമാണ് നല്‍കിയിരുന്നത്. ആറ് സ്പീഡ് മാനുവല്‍, എഎംടിയായിരുന്നു ട്രാന്‍സ്മിഷന്‍.
ഏഴ് ഇഞ്ച് ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ചൈല്‍ഡ് സീറ്റ് ആങ്കറേജസ്, എബിഎസ്, ഇബിഡി തുടങ്ങിയ സംവിധാനങ്ങളെല്ലാം പുതിയ മോഡലിലുമുണ്ട്.