കര്‍ണാടകയില്‍ ബി.എസ്. യെദിയൂരപ്പ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ബി.എസ്. യെദിയൂരപ്പ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച നടക്കും. യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാഴ്ചയ്ക്കുശേഷമാണ് മന്ത്രിസഭാ വികസനം നടക്കുന്നത്. ബിജെപി നിയമസഭാ കക്ഷി യോഗവും ചൊവ്വാഴ്ച ചേരും.

മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരുടെ പട്ടികയുമായി ഹൈക്കമാന്‍ഡിന്റെ അനുമതി തേടാന്‍ ഈ മാസം ആദ്യം യെദിയൂരപ്പ ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അമിത് ഷാ യെദിയൂരപ്പയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Top