മാര്‍ച്ച് 31-ന് ബി.എസ്.-നാല് വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ പോകുകയാണ്. ഇതിനെ തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം ലഭിച്ചിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പിന്. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നാല്‍ അധികസമയം ജോലിചെയ്യണമെന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം.
അതേസമയം അവധി ദിവസങ്ങളിലും രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ തീര്‍ക്കാന്‍ ഒരു ക്ലാര്‍ക്ക്, ഒരു എ.എം.വി.ഐ എന്നിവരെ ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്യണം. പക്ഷെ അധിക ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഏപ്രില്‍ ഒന്നിന് ശേഷം കോമ്പന്‍സേറ്ററി അവധി നല്‍കുന്നതായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.
ബിഎസ്-4 വാഹനങ്ങളുടെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ഒരു മണിക്കൂറിനുള്ളില്‍ നല്‍കണമെന്നും അറിയിപ്പുണ്ട്. ബി.എസ്.നാല് വാഹനങ്ങളുമായി ബന്ധപ്പെട്ട ഒരു ഫയലും 31-നുശേഷം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ രേഖാമൂലം നിര്‍ദേശിച്ചു.