ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിളായ ഡോമിനാര്‍ 400-ന്റെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ വിപണിയിലെത്തി. പുതിയ നിലവാരത്തിലുള്ള എന്‍ജിന്‍ നല്‍കിയതൊഴിച്ചാല്‍ ബിഎസ്-4 മോഡലിനെക്കാള്‍ മറ്റ് മാറ്റങ്ങളൊന്നും ഈ ഡൊമിനാറിലില്ല.
മുമ്പുണ്ടായിരുന്ന 373.3 സിസി ഉഛഒഇ സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എന്‍ജിനാണ് ഈ വാഹനത്തിനും കരുത്തേകുന്നത്.ഇത് 39.4 ബിഎച്ച്പി പവറും 35 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. മുന്‍ മോഡലിനെക്കാള്‍ മൂന്ന് കിലോ ഭാരം കൂടിയിട്ടുണ്ട്. 187 കിലോഗ്രാമാണ് പുതിയ ഡൊമിനാറിന്റെ ക്രബ് വെയിറ്റ്.
സുഖപ്രദമായ യാത്ര ഒരുക്കുന്നതിനായി പിന്നില്‍ അഞ്ച് രീതിയില്‍ ക്രമീകരിക്കാവുന്ന നൈട്രോക്സ് സസ്പെന്‍ഷനുള്ള മോണോഷോക്കും മുന്നില്‍ യുഎസ്ഡി ടെലിസ്‌കോപിക് സസ്പെന്‍ഷനുമാണുള്ളത്.എബിഎസ് സംവിധാനത്തിലുള്ള 320 എംഎം ഡിസ്‌ക് മുന്നിലും 230 എംഎം ഡിസ്‌ക് പിന്നിലും ബ്രേക്കിങ്ങ് ഒരുക്കും.
1.91 ലക്ഷം രൂപയാണ് ഡൊമിനാര്‍ 400 -ന്റെ ഡല്‍ഹി എക്സ്ഷോറൂം വില. ബിഎസ്-4 മോഡലിനെക്കാള്‍ 1749 രൂപ കൂടുതലാണിതിന്.