ജനപ്രിയ ഹാച്ച് ബാക്ക് മോഡല്‍ സെലേരിയോയുടെ ബിഎസ്6 സിഎന്‍ജി പതിപ്പ് വിപണിയില്‍

സെലേരിയോയുടെ ജനപ്രിയ ഹാച്ച് ബാക്ക് മോഡല്‍ ബിഎസ്6 സിഎന്‍ജി പതിപ്പ് വിപണിയില്‍ എത്തിച്ച് മാരുതി സുസുക്കി. 2020 ബിഎസ്6 മാരുതി സുസുക്കി സെലേരിയോ എസ്-സിഎന്‍ജി മോഡലിന് 5.36 ലക്ഷം മുതല്‍ 5.60 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 30.47 കിലോമീറ്റര്‍ മൈലേജാണ് പുതിയ മോഡല്‍ വാഗ്ദാനം ചെയ്യുന്നത്.

സെലെറിയോയുടെ എസ്-സിഎന്‍ജി വേരിയന്റിനും മറ്റ് എസ്-സിഎന്‍ജി കാറുകളെപ്പോലെ തന്നെ ഇരട്ട പരസ്പരാശ്രിത ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റും ഇന്റലിജന്റ് ഇഞ്ചക്ഷന്‍ സിസ്റ്റവും ലഭിക്കുന്നു. കമ്പനിയുടെ മിഷന്‍ ഗ്രീന്‍ മില്യണ്‍ പദ്ധതിക്ക് അനുസൃതമായി നിലകൊള്ളുന്ന മോഡലാണ് സെലേറിയോ ബിഎസ്6 സിഎന്‍ജി പതിപ്പ് .

മാരുതി ഈ പദ്ധതിയെ കുറിച്ചുള്ള പ്രഖ്യാപനം 2020 ഓട്ടോ എക്സ്പോയിലാണ് നടത്തിയത്.ഇന്തോ-ജാപ്പനീസ് നിര്‍മാതാക്കളില്‍ നിന്നുള്ള ഏഴാമത്തെ ബിഎസ്6 കംപ്ലയിന്റ് സിഎന്‍ജി പാസഞ്ചര്‍ വാഹനമാണ് 2020 മാരുതി സുസുക്കി സെലെറിയോ എസ്-സിഎന്‍ജി.

Top