പുത്തന്‍ എഞ്ചിനുമായി ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്. എസ്‌യുവി എക്കോസ്‌പോര്‍ട്ടിന്റെ ബിഎസ്6 പതിപ്പുമായാണ് വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് എത്തിയിരിക്കുന്നത്. സബ്കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലുള്ള ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില 8.04 ലക്ഷം മുതല്‍ 11.58 ലക്ഷം രൂപ വരെയാണ്.
വാഹനത്തില്‍ 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ ടിഐ-വിസിടി പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി കരുത്തും 149 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡാണ്.
കൂടാതെ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷണലായിരിക്കും വാഹനം എത്തുക. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഡിസിഐ ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും.
ആപ്പിള്‍ കാര്‍പ്ല, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ ഉള്‍പ്പെടെ 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ‘സിങ്ക് 3’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എംബെഡ്ഡഡ് നാവിഗേഷന്‍ സിസ്റ്റം, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എച്ച്ഐഡി ഹെഡ്ലാംപുകള്‍, ഇലക്ട്രോക്രോമിക് മിറര്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ തന്നെയാണ് 2020 മോഡലിനും ലഭിക്കുന്നത്.