ഹ്യുണ്ടായി സാന്‍ട്രോയുടെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു

ഹ്യുണ്ടായിയുടെ ഹാച്ച്ബാക്ക് മോഡലായ സാന്‍ട്രോയുടെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍, പെട്രോള്‍-സിഎന്‍ജി പതിപ്പുകളിലെത്തുന്ന ഈ വാഹനത്തിന് 4.57 ലക്ഷം മുതല്‍ 6.20 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ സിഎന്‍ജി വകഭേദത്തിലും സാന്‍ട്രോ ലഭ്യമാകും. 59 ബിഎച്ച്പി പവറും 84 എന്‍എം ടോര്‍ക്കും ഇത് ഉത്പാദിപ്പിക്കും. സ്‌റ്റൈലിഷ് ടോള്‍ ബോയ് ഡിസൈനിലാണ് സാന്‍ട്രോ ഒരുങ്ങുന്നത്. മുന്‍ഭാഗത്തെ വലിയ കാസ്‌കാഡ് ഗ്രില്‍, അഗ്രസീവ് ബംമ്പര്‍ എന്നിവ പുതിയ സാന്‍ട്രോയെ വ്യത്യസ്തമാക്കും. ഗ്രാന്റ് ഐ10 മോഡലുമായി ഏറെ സാമ്യമുള്ളതാണ് സാന്‍ട്രോയുടെ പിന്‍ഭാഗം.

ഇന്റീരിയര്‍ ബ്ലാക്ക്ബീജ് ഡ്യുവല്‍ ടോണിലാണ്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റമാണ് അകത്തെ പ്രധാന ആകര്‍ഷണം. 3610 എംഎം നീളവും 1645 എംഎം വീതിയും 1560 എംഎം ഉയരവും 2400 എംഎം വീല്‍ബേസിലുമാണ് സാന്‍ട്രോ എത്തിയിട്ടുള്ളത്. 160 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 14 ഇഞ്ച് സ്റ്റീലാണ് വീല്‍. ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

Top