ഇന്ത്യയിലെ ബൈക്ക് നിര്‍മാതാക്കളായ സുസുക്കിയുടെ സ്‌പോര്‍ട്‌സ്, നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കുകളായ ജിക്‌സര്‍ എസ്എഫ്150, ജിക്‌സര്‍ 250 ബൈക്കുകള്‍ ഉടന്‍ വിപണിയില്‍ എത്തും. ബിഎസ്-6 എന്‍ജിനിലെത്തുന്ന ബൈക്കുകളുടെ ടീസറുകള്‍ പുറത്തുവന്നു. ബുക്കിങ്ങ് ആരംഭിച്ചതായാണ് വിവരം.
ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്ന 249 സിസി സിംഗിള്‍ ഓവര്‍ഹെഡ് കാം, സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 26 ബിഎച്ച്പി പവറും 22.2 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
ഇരു ബൈക്കുകളുടെയും ഡിസൈനില്‍ മാറ്റമില്ല. വലിയ ഫെയറിങ്, താഴ്ന്ന ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ ബാര്‍, സ്‌പോര്‍ട്ടി എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡയമണ്ട് കട്ട് ഫിനിഷോടെ 17 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയി വീല്‍, ഫുള്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡ്യുവല്‍ എക്‌സിറ്റ് എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റ്, സ്പ്ലിറ്റ് സീറ്റ് എന്നിവയാണ് എസ്എഫ് 250തിനെ ആകര്‍ഷകമാക്കുന്നത്.
2010 എംഎം നീളവും 740 എംഎം വീതിയും 1035 എംഎം ഉയരവും 1345 എംഎം വീല്‍ബേസുമാണ് ഇരുമോഡലിലുമുള്ളത്. ഗ്രൗണ്ട് ക്ലിയറന്‌സ് 165 എംഎമ്മും സീറ്റ് ഹൈറ്റ് 800 എംഎമ്മുമാണ്.
ബൈക്കിന് മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസുമുണ്ട്. ബിഎസ്-4 പതിപ്പ് ജിക്‌സര്‍250-ന് 1.60 ലക്ഷം രൂപയും ജിക്‌സര്‍ എസ്എഫ്250-ന് 1.71 ലക്ഷം രൂപയുമായിരുന്ന എക്‌സ്‌ഷോറൂം വില. പുതിയ മോഡലിന്റെ വില പ്രഖ്യാപിച്ചിട്ടില്ല.