പുതിയ എന്‍ജിനിലും കിടിലന്‍ ലുക്കിലും യമഹ എഫ് ഇസഡ് 25 നിരത്തുകളിലേക്ക്‌

ജാപ്പനീസ് ഇരുചക്ര വാഹനനിര്‍മാതാക്കളായ യമഹയ്ക്ക് ആര്‍എക്‌സ് സീരീസ് ബൈക്കുകള്‍ക്കുശേഷം നിരത്തുകളിലിറങ്ങാനൊരുങ്ങി എഫ് ഇസഡ് 25. പുതിയ എന്‍ജിനിലും കിടിലന്‍ ലുക്കിലുമാണ് ഇവയുടെ വരവ്.

യമഹയുടെ സ്ട്രീറ്റ് ഫൈറ്റര്‍ മോഡലായ എഫ് ഇസഡ്25, എഫ് ഇസഡ് എസ് 25 എന്നീ ബൈക്കുകളാണ് പുതിയ എന്‍ജിനൊപ്പം ഡിസൈനിങ്ങിലും പുതുമകളുമായി വരവറിയിച്ചിരിക്കുന്നത്.

യമഹ തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. അവതരണത്തിന് മുന്നോടിയായി ഈ ബൈക്കുകളുടെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രൊജക്ഷന്‍ ബീം സംവിധാനമുള്ള പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയ്ല്‍ ലാമ്പ്. എന്‍ജിന്‍ കൗള്‍, പെട്രോള്‍ ടാങ്ക് ഡിസൈന്‍, ബോഡിയില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍, ഗ്രാഫിക്‌സ് എന്നിവയാണ് എഫ് ഇസഡ് 25ലെ പുതുമകള്‍. ഇതിനുപുറമെ, മെറ്റാലിക് ബ്ലാക്ക്, റേസിങ്ങ് ബ്ലൂ എന്നീ നിറങ്ങളിലും ഈ ബൈക്കെത്തും.

അതേസമയം, എഫ് ഇസഡ് എസ് 25ന് കൂടുതല്‍ ടൂറിങ്ങ് ബൈക്ക് ഭാവം നല്‍കുന്നതിനായി വലിയ വിന്‍ഡ് സ്‌ക്രീന്‍, നോക്കല്‍ ഗാര്‍ഡ് എന്നീ ഫീച്ചറുകള്‍ ഒരുക്കിയിട്ടുണ്ട്.
ബിഎസ്-6 നിലവാരത്തിലുള്ള 249 സിസി എയര്‍-കൂള്‍ഡ് എന്‍ജിനാണ് ഈ ബൈക്കുകള്‍ക്ക് കരുത്തേകുന്നത്. ഇത് 20.8 പിഎസ് പവറും 20.1 എന്‍എം ടോര്‍ക്കുമേകും. ബിഎസ്-4 മോഡലിനെക്കാള്‍ 5000 രൂപ അധികമായിരിക്കും ബിഎസ്-6 പതിപ്പിന്നെനാണ് വിവരം. 1.45 ലക്ഷം രൂപയിലായിരിക്കും വില ആരംഭിക്കുക.

ഡാര്‍ക്ക് സിയാന്‍, ഡാര്‍ക്ക് മാറ്റ് ബ്ലൂ, മെറ്റാലിക്ക് വൈറ്റ് എന്നി മൂന്ന് പുതിയ നിറങ്ങളിലും ഈ ബൈക്കെത്തും.

Top