ഹീറോ തങ്ങളുടെ ആദ്യ ബിഎസ് 6 സ്‌കൂട്ടര്‍ വിപണിയിലെത്തിച്ചു

രുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ആദ്യ ബിഎസ് 6 സ്‌കൂട്ടര്‍ വിപണിയിലെത്തിച്ചു. മുന്‍വശത്തെ സില്‍വര്‍ പ്ലാസ്റ്റിക് ക്ലാഡിങ്, പരിഷ്‌കരിച്ച സൈഡ് പാനല്‍, ഹെഡ്‌ലൈറ്റ് ഡിസൈന്‍, ഇന്‍ഡികേറ്റര്‍ തുടങ്ങിയവ പ്ലെഷര്‍ പ്ലസിനെ വ്യത്യസ്തമാക്കുന്നതായിരിക്കും.

ഹെഡ്ലാംപിന് ക്രോം ചുറ്റ്, (അലോയ് വീല്‍ വേരിയന്റിന്), വശങ്ങളില്‍ ക്രോം, ക്രോമില്‍ തീര്‍ത്ത 3ഡി ലോഗോ എന്നിവ പുതുതായി നല്‍കിയിട്ടുണ്ട്. 10 ഇഞ്ച് വ്യാസമുള്ള ചക്രങ്ങളിലാണ് ഹീറോ പ്ലെഷര്‍ പ്ലസ് ഓടുന്നത്.

110 സിസി എന്‍ജിന്‍ 8 ബിഎച്ച്പി കരുത്തും 8.7 എന്‍എം ടോര്‍ക്കും തുടര്‍ന്നും ഉല്‍പ്പാദിപ്പിക്കുന്നതായിരിക്കും വാഹനം. പരിഷ്‌കരിച്ച എന്‍ജിന്‍ പത്ത് ശതമാനം അധികം ഇന്ധനക്ഷമതയും മികച്ച ആക്സെലറേഷനും നല്‍കുമെന്നാണ് ഹീറോ പറയുന്നത്.

പ്ലെഷര്‍ പ്ലസ് സ്‌കൂട്ടറിന്റെ സ്റ്റീല്‍ വീല്‍ വേരിയന്റിന് 54,800 രൂപയും അലോയ് വീല്‍ വേരിയന്റിന് 56,800 രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില. ബിഎസ് 4 മോഡലിനേക്കാള്‍ 1,500 രൂപയോളം കൂടുതലാണ് ഇതിന്റെ വില.

Top