തിളക്കം മങ്ങി മഹീന്ദ്ര; നെഗറ്റീവ് വളര്‍ച്ചയിലേയ്ക്ക്

മാസങ്ങള്‍ ശേഷം മഹീന്ദ്ര എംപിവി തിരിച്ചുവരവ് നടത്തിയെങ്കിലും വില്‍പ്പനയില്‍ മുന്നേറാന്‍ ഇതുവരെ സാധിച്ചില്ല. നിലവില്‍ ഏഴ്, എട്ട് സീറ്റുകളുള്ള കോണ്‍ഫിഗറേഷനുകളില്‍ വാഗ്ദാനം ചെയ്യുന്ന മറാസോ M2, M4 പ്ലസ്, M6 പ്ലസ് വേരിയന്റുകളിലാണ് വിപണിയില്‍ എത്തുന്നത്. 11.64 ലക്ഷം രൂപ മുതല്‍ 13.79 ലക്ഷം രൂപ വരെയാണ് ഈ എംപിവി മോഡലിനായി ഇന്ത്യയില്‍ മുടക്കേണ്ട എക്‌സ്‌ഷോറൂം വില. കഴിഞ്ഞ മാസം മൊത്തം 16,050 യൂണിറ്റുകളാണ് മഹീന്ദ്ര നിരത്തിലെത്തിച്ചത്. 2019 ഡിസംബറില്‍ ഇത് 15,276 യൂണിറ്റായിരുന്നു.

അതായത് വാര്‍ഷിക വില്‍പ്പനയില്‍ അഞ്ച് ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചെങ്കിലും 2020 നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍ മഹീന്ദ്രക്ക് 11 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. പുതുതലമുറ ഥാര്‍, XUV300 കോംപാക്ട് എസ്യുവി ഒഴികെ മറ്റെല്ലാ മഹീന്ദ്ര മോഡലുകളും 2020 ഡിസംബറില്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

എന്നാല്‍ മറാസോയുടെ വില്‍പ്പനയില്‍ കഴിഞ്ഞ മാസം കുത്തനെ ഇടിവ് രേഖപ്പെടുത്തി. പ്രീമിയം എംപിവിക്ക് 2020 ഡിസംബറില്‍ 161 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിക്കാന്‍ കഴിഞ്ഞത്. 2019-ല്‍ ഇതേ മാസത്തില്‍ ഇത് 1,292 യൂണിറ്റായിരുന്നു.അതായത് വാര്‍ഷികാടിസ്ഥാനത്തില്‍ 88 ശതമാനം ഇടിവാണ് മോഡലിന് ഉണ്ടായിരിക്കുന്നത്. 2020 നവംബറില്‍ 226 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ പ്രതിമാസ വില്‍പ്പന 29 ശതമാനമായി കുറഞ്ഞു.

എംപിവി ശ്രേണിയില്‍ ടൊയോട്ട ഇന്നോവക്കും മാരുതി സുസുക്കി എര്‍ട്ടിഗയ്ക്കുമുള്ള മഹീന്ദ്രയുടെ മറുപടിയായിരുന്നു മറാസോ. കാഴ്ച്ചയിലും പെര്‍ഫോമന്‍സ് കണക്കുകളിലും യാത്രാ സുഖത്തിലുമെല്ലാം കേമനായിരുന്നിട്ടും വേണ്ടത്ര ശ്രദ്ധനേടാന്‍ ഇവനായില്ല എന്നതാണ് യാഥാര്‍ഥ്യം.

എങ്കിലും താരതമ്യേന മികച്ച വില്‍പ്പന കണക്കുകള്‍ മറാസോയിലൂടെ മഹീന്ദ്രയെ തേടിയെത്തി. 2020 ഏപ്രിലില്‍ ബിഎസ് 6 മലിനീകരണ ചട്ടങ്ങള്‍ നടപ്പിലായതോടെ വിപണിയില്‍ നിന്നും ഒന്ന് വിട്ടു നിന്നെങ്കിലും ബിഎസ്-6 കംപ്ലയിന്റ് മറാസോയെ 2020 ഓഗസ്റ്റില്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

 

 

Top