ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ ടൊയോട്ട കാംറി ഹൈബ്രിഡിന്റെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.
ടൊയോട്ടയുടെ പ്രീമിയം കാര്‍ ശൃംഖലയായ ലെക്സസിന്റെ ഋട 300 വന് അടിസ്ഥാനമൊരുക്കുന്ന ടിഎന്‍ജിഎ പ്ലാറ്റ്ഫോമിലാണ് കാംറിയും ഒരുങ്ങിയിരിക്കുന്നത്. ടൊയോട്ടയുടെ പുതിയ ഡിസൈന്‍ ഭാഷ്യമായ കീന്‍ ലുക്കിനെ അടിസ്ഥാനമാക്കിയാണ് കാംറി ഒരുങ്ങിയിരിക്കുന്നത്.പുതുതലമുറ കാംറിയുടെ മുന്‍വശം മനോഹരമാക്കുന്നത് എല്‍ഇഡി ഡിആര്‍എല്‍ നല്‍കിയിട്ടുള്ള പുതിയ പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, രണ്ട് ഭാഗങ്ങളായി നല്‍കിയിട്ടുള്ള ഗ്രില്‍,വലിയ എയര്‍ഡാം, പുതിയ ബമ്പര്‍, എന്നിവയാണ്.
ഒനിക്സ് ലക്ഷ്വറി ഗാര്‍ണിഷ് വിത്ത് ഗ്രെയിന്‍ ആന്‍ഡ് മെറ്റാലിക്ക് ടെക്ച്വര്‍ ഫിനീഷിങ്ങിലുള്ള വൈ-ഡിസൈന്‍ ഡാഷ്ബോര്‍ഡ് ലേഔട്ട്, സെന്റര്‍ കണ്‍സോളിന് അലങ്കാരമായി വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ട് ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഗ്ലോബോക്സ് എന്നവാണ് ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.
ഒമ്പത് എയര്‍ബാഗ്, ടൊയോട്ട സ്റ്റാര്‍ സേഫ്റ്റി സിസ്റ്റം എന്നിവയ്ക്കൊപ്പം സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, സ്മാര്‍ട്ട് സ്റ്റോപ്പ് ടെക്നോളജി തുടങ്ങി ശക്തമായ സുരക്ഷയൊരുക്കിയാണ് കാംറിയുടെ പുതുതലമുറ എത്തുന്നത്.
നാലാം തലമുറ ഹൈബ്രിഡ് സംവിധാനമാണ് ബിഎസ്-6 എന്‍ജിനൊപ്പം നല്‍കിയിരിക്കുന്നത്. 2.5 ലിറ്റര്‍ പെട്രോ-ഹൈബ്രിഡ് എന്‍ജിന്‍ 176 ബിഎച്ച്പി പവറും 221 എന്‍എം ടോര്‍ക്കുമേകും. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 118 ബിഎച്ച്പി പവറും 202 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് സിവിടിയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
ബിഎസ്-4 എന്‍ജിന്‍ മോഡലിനെക്കാള്‍ 93,000 രൂപ വില ഉയര്‍ത്തിയാണ് പുതിയ പതിപ്പിന്റെ വരവ്. 37.88 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.