മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. 200 പോയിന്റ് ഉയര്‍ന്ന് 36,722 പോയിന്റിലായിരുന്നു സെന്‍സെക്‌സ് വ്യാപാരം തുടങ്ങിയത്. 42.85 പോയിന്റ് ഉയര്‍ന്ന് 11,060 പോയിന്റിലാണ് നിഫ്റ്റിയുടെ വ്യാപാരം നടക്കുന്നത്.
പൊതുമേഖല ബാങ്ക്, ഫാര്‍മ, ഊര്‍ജം, ഓട്ടോ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
ഒഎന്‍ജിസി, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്പ്, മാരുതി സുസുകി, ഐടിസി, റിലയന്‍സ്, എസ്ബിഐ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ലുപിന്‍, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, വേദാന്ത, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.