മുംബൈ: സെന്‍സെക്‌സ് 257.21പോയിന്റ് നേട്ടത്തില്‍ 35,689.60ലും നിഫ്റ്റി 80.80 പോയിന്റ് ഉയര്‍ന്ന് 10,821.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബാങ്ക്, ബാങ്കിതര ധനകാര്യം, ഹെല്‍ത്ത്‌കെയര്‍ വിഭാഗങ്ങളിലെ ഓഹരികളുടെ നേട്ടത്തില്‍ സൂചികകള്‍ കുതിച്ചു. ഒപെക് യോഗം നടക്കുന്നതിനാല്‍ മറ്റ് ഏഷ്യന്‍ വിപണികളിലെല്ലാം കരുതലോടെയാണ് വ്യാപാരം നടന്നത്. ബിഎസ്ഇയിലെ 1168 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1411 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, സിപ്ല, ഐടിസി, എസ്ബിഐ, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. റിലയന്‍സ്, ടിസിഎസ്, ഐഒസി, വിപ്രോ, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.