ഓഹരി സൂചികകള്‍ നേട്ടത്തോടെ ആരംഭിച്ചു ;സെന്‍സെക്‌സ് 49 പോയിന്റ് ഉയര്‍ന്നു

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസത്തെ നഷ്ടത്തിന് ശേഷം ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കമായി. സെന്‍സെക്‌സ് 49 പോയിന്റ് ഉയര്‍ന്ന് 34952ലും നിഫ്റ്റി 12 പോയിന്റ് നേട്ടത്തില്‍ 10,606ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 759 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 983 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എച്ച്‌സിഎല്‍ ടെക്, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, സിപ്ല, സണ്‍ ഫാര്‍മ, എസ്ബിഐ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഏഷ്യന്‍ പെയിന്റ്‌സ്,ടെക് മഹിന്ദ്രേ, സിപ്ല, എസ് ബി ഐ, എച്ച് ഡി എഫ്‌സി ബാങ്ക്,ഐസി ഐസി ഐസി ഐ ബാങ്ക്,വേദാന്ത എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്. ആര്‍ ബി ഐ യുടെ വായ്പനയ അവലോകനയോഗം നാളെയാണ് ആരംഭിക്കുന്നത്. വിപണി വളരെ കരുതലോടെയാണ് നീങ്ങുന്നത്.

Top