ഈദുൽ ഫിത്തർ പ്രമാണിച്ച് ഓഹരി വിപണിക്ക് അവധി

ദുൽ ഫിത്തർ പ്രമാണിച്ച് ഓഹരി വിപണിക്ക് അവധി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയ്ക്കും നാഷണൽ എക്സ്ചേഞ്ചായ എൻഎസ്ഇയ്ക്കുമാണ് തിങ്കളാഴ്ച അവധി. കമ്മോഡിറ്റി, ബുള്ളിയൻ വിപണികൾക്കും അവധി ബാധകമാണ്. ഫോറക്സ് മാർക്കറ്റും പ്രവർത്തിക്കുന്നില്ല.

കേന്ദ്ര ബാങ്ക് അപ്രതീക്ഷിതമായി നിരക്ക് കുറച്ചതിനെ തുടർന്ന് വെള്ളിയാഴ്ച നേട്ടത്തിലാണ് ഓഹരി സൂചികകൾ ക്ലോസ് ചെയ്തത്. സെൻസെക്സ് 260 പോയന്റ് നേട്ടത്തിൽ 30,672ലും നിഫ്റ്റി 67 പോയന്റ് ഉയർന്ന് 9,039ലുമെത്തി ആയിരുന്നു ഓഹരി സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത്.

Top