ബം​ഗ്ലാദേശ് അതിര്‍ത്തിയില്‍ സ്വര്‍ണ്ണവേട്ട; 11 കിലോ സ്വര്‍ണണവുമായി 2 പേര്‍ പിടിയിൽ

ധാക്ക: ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 11 കിലോ സ്വര്‍ണ്ണവുമായി രണ്ട് പേര്‍ പിടിയില്‍. 6.15 കോടി രൂപ വില മതിക്കുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.74 സ്വര്‍ണ്ണ ബിസ്‌കറ്റുകളടക്കം 11 കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.ബിഎസ്എഫ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന ട്രക്കില്‍ നിന്നുമാണ് ആദ്യം സ്വര്‍ണ്ണം പിടിച്ചത്.70 സ്വര്‍ണ്ണ ബിസ്‌കറ്റുകളും 3 സ്വര്‍ണ്ണക്കട്ടികളുമാണ് കണ്ടെടുത്തത്.ട്രക്ക് ഡ്രൈവര്‍ ജോയ്പൂര്‍ സ്വദേശി രാജ് മണ്ഡലിനെ (26) ചോദ്യം ചെയ്ത് വരികയാണ്.രണ്ടാമത് മോട്ടോര്‍ സൈക്കിള്‍ യാത്രികനായ മറൂബ് മണ്ഡല്‍(36) എന്നയാളെയാണ് 466.62 കിലോ തൂക്കമുള്ള 4 സ്വര്‍ണ്ണ ബിസ്‌കറ്റുകളുമായി സൈന്യം പിടിച്ചത്.സ്വര്‍ണ്ണം എവിടെ നിന്ന് കൊണ്ട് വന്നു എന്നും എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്നും എത്രയും വേഗം കണ്ടെത്തുമെന്ന് ബിഎസ്എഫ് അറിയിച്ചു.

 

Top