അതിര്‍ത്തിയില്‍ പാക്ക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് ജവാന്മാര്‍ പിടികൂടി

army

ശ്രീനഗര്‍: അതിര്‍ത്തിയിലെ സുചേത് ഗഡില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് ജവാന്മാര്‍ പിടികൂടി.

അലി രാജ (22) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് പാക്ക് കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്.

സിയാല്‍കോട്ട് സ്വദേശിയായ അലി രാജ തയ്യല്‍ക്കാരനാണെന്നാണ് പറയുന്നത്. എന്നാല്‍ എന്തിനാണ് നുഴഞ്ഞുകയറിയത് എന്നതിന് വ്യക്തമായ ഉത്തരമില്ല.

ഇന്നലെ വെളുപ്പിനാണ് ഇയാള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.

കഴിഞ്ഞ മാസമാണ് അതിര്‍ത്തിയിലെ ആര്‍ണിയക്കടുത്ത് ഭീകരരെ കയറ്റിവിടാന്‍ നിര്‍മ്മിച്ച തുരങ്കം സൈന്യം കണ്ടെത്തിയത്.

Top