വെടിനിര്‍ത്തല്‍ ലംഘനം: പാക്കിസ്ഥാന്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ചു

ഇസ്ലാമാബാദ്: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപിച്ച് ഇന്ത്യന്‍ ആകടിങ്ങ് ഡെപ്യൂട്ടി ഹൈക്കമീഷണറെ പാക്കിസ്ഥാന്‍ വിളിച്ചു വരുത്തി അപലപിച്ചു. കഴിഞ്ഞദിവസം ചിരികോട്ട മേഖലയില്‍ ഇന്ത്യ പ്രകോപനമില്ലാതെ വെടി ഉതിര്‍ക്കുകയായിരുന്നുവെന്നാണ് പാക്കിസ്ഥാന്‍ വാദം ഉന്നയിച്ചത്. വെടിവെയ്പ്പിനെ തുടര്‍ന്ന് ട്രോത്തി ഗ്രാമത്തില്‍ ഒരു സിവിലിയന്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്നുണ്ടെന്നും പാക്കിസ്ഥാനാണ് അത് ലംഘിക്കുന്നതെന്നും ജമ്മു കശമീര്‍ ബി എസ് എഫ് എ.ഡി.ജി കമല്‍നാഥ ചൗബെ പറഞ്ഞു.

Top