bsf-jawam-died

ന്യൂഡല്‍ഹി: ജമ്മുകാഷശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് സേനയുടെ വെടിയേറ്റു പരിക്കേറ്റ് ചികിത്സയിലായിരുന്ന ബി.എസ്.എഫ്. ജവാന്‍ ഗുര്‍നാം സിങ് (26) വീരമൃത്യു വരിച്ചു.

കത്വ ജില്ലയിലെ ഹീര നഗറിലെ ബിഎസ്എഫ് താവളത്തിനുനേരേ വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തിലാണ് ഗുര്‍നാമിനു പരിക്കേറ്റത്. സ്‌നൈപ്പര്‍ ഗണ്ണില്‍നിന്നാണ് ഗുര്‍നാമിനു വെടിയേറ്റത്. തുടര്‍ന്ന് ജമ്മു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് മരണം സംഭവിച്ചത്. നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിനിടെ പരിക്കേറ്റ ഗുര്‍നാമിനെ സഹസൈനികര്‍ ആസ്പത്രിയിലെത്തിക്കുകയായിരുന്നു.

ഗുര്‍നാമിന് വെടിയേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ ഏഴ് പാകിസ്താന്‍ റേഞ്ചേഴ്‌സ് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. പക്ഷെ ഇത് പാകിസ്താന്‍ സൈന്യം നിഷേധിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം പാക്അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തിന് ശേഷം നിരവധി തവണയാണ് പാകിസ്താന്‍ സൈന്യം നിയന്ത്രണ രേഖ കടന്ന് വെടിനിര്‍ത്തല്‍ കാര്‍ ലംഘിക്കുന്നത്.

ബുധനാഴ്ച രാത്രിമുതല്‍ പാകിസ്താന്‍ റേഞ്ചേഴ്‌സ് ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിച്ച് വെടിവെപ്പ് നടത്തിയിരുന്നു. ആക്രമണത്തിന്റെ മറവില്‍ ഭീകരരെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടത്തിവിടാനായിരുന്നു ശ്രമം.

പാകിസ്താന്‍ സൈന്യം പ്രകോപനം തുടര്‍ന്നാല്‍ അതിന് സൈന്യം ശക്തമായ മറുപടി നല്‍കിക്കൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിപ്രായപ്പെട്ടിരുന്നു.

ഉറി ഭീകരാക്രമണത്തിനുശേഷം നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം അതിര്‍ത്തിക്കപ്പുറത്തുനിന്ന് രൂക്ഷമായ വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് ഉണ്ടാകുന്നത്.

Top