ഭീകരരുടെ ഹണിട്രാപ്പില്‍പ്പെട്ട് വിവരങ്ങള്‍ ചോര്‍ത്തി, ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

perambra

ഉത്തര്‍പ്രദേശ്: ഐഎസ്‌ഐ സംഘടനയ്ക്ക് സുപ്രധാന രേഖകള്‍ കൈമാറിയ കേസില്‍ അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥനെ ഉത്തര്‍ പ്രദേശ് തീവ്രവാദ വിരുദ്ധ സ്വാഡ് അറസ്റ്റ് ചെയ്തു. ഹണിട്രാപ്പിലൂടെ ജവാനില്‍ നിന്ന് ഭീകരവാദികള്‍ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ അച്യുതാനന്ദ് മിശ്രയാണ് അറസ്റ്റിലായത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ഐഎസ്ഐ നടത്തിയ ഹണിട്രാപ്പാണെന്ന് മനസിലായത്.

പ്രതിരോധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന റിപ്പോര്‍ട്ടര്‍ എന്നു പരിചയപ്പെടുത്തി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയാണ് ഇയാളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയത്. 2016 മുതല്‍ ഫെയ്സ്ബുക്കിലൂടെ ഇതേ വ്യക്തിയുമായി ബന്ധപ്പെട്ടിരുന്നതായും വിവരങ്ങള്‍ കൈമാറിയിരുന്നതായും പൊലീസ് കണ്ടെത്തി.

ഈജിപ്റ്റ് സ്വദേശിനിയാണ് യുവതി. ഇവരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. പട്ടാളക്യാമ്പിന്റെ ചിത്രങ്ങളടക്കമുള്ള രണ്ട് വര്‍ഷത്തെ സുപ്രധാന വിവരങ്ങളെല്ലാം ഇയാള്‍ യുവതിയ്ക്ക് കൈമാറിയെന്നാണ് പൊലീസ് പറയുന്നത്.

മിശ്ര കുറ്റസമ്മതം നടത്തിയതായും ഇയാളെ ലഖ്‌നൗ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

Top