ജമ്മുവില്‍ പാക് സൈന്യത്തിന്റെ ഒളിയാക്രമണത്തില്‍ ബി​എ​സ്‌എ​ഫ് ജ​വാ​ന്‍ കൊ​ല്ല​പ്പെ​ട്ടു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയിലെ വേലിക്കരുകില്‍ പട്രോളിംഗ് നടത്തുമ്പോഴാണ് ജവാന് വെടിയേറ്റത്.

സാംബ ജില്ലയിലെ രാംഗഡിലായിരുന്നു ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ പാക് സൈന്യം യാതൊരുവിധ പ്രകോപനവുമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തതായും സൈനിക വക്താവ് അറിയിച്ചു.

ജമ്മു-കശ്മീരിലെ പുല്‍വാമ ജില്ലയില്‍ പാരാമിലിട്ടറി സേനയുടെ ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ന് ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റിരുന്നു.

നേവാ ഗ്രാമത്തിലെ സിആര്‍പിഎഫ്, എസ്ഒജി ക്യാമ്പുകള്‍ക്ക് നേരെയാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. വെടിവെയ്പ്പും ഗ്രനേഡ് ആക്രമണവും നടത്തി ഭീകരര്‍ പരിഭ്രാന്തി പരത്തിയിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയും ശക്തമായി തന്നെ തിരിച്ചടിച്ചു.

Top