ജലന്ധര്‍: ബിഎസ്എഫ് ജവാന്മാരുടെ യോഗത്തിനിടെ അശ്ലീല വീഡിയോ പ്രദര്‍ശനം. പഞ്ചാബിലെ ഫിറോസ്പൂരില്‍ ബിഎസ്എഫിന്റെ 77മത് ബറ്റാലിയന് അംഗങ്ങളുടെ സമ്മേളനത്തിനിടെയാണ് അശ്ലീല വീഡിയോ സ്ക്രീനില്‍ വന്നത്.
ക്യാമ്പിലെ പ്രവര്‍ത്തനരീതികള്‍ അവതരിപ്പിക്കുന്ന പ്രസന്റേഷന് നടക്കുന്നതിനിടെ അബദ്ധത്തില്‍ വീഡിയോ പ്രവര്‍ത്തിച്ചു തുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ട അവതാരകന് ഉടന്‍ തന്നെ അത് നിര്‍ത്തുകയായിരുന്നു.
എന്നാല്‍ സംഭവത്തില്‍ ബിഎസ്എഫ് അന്വേഷണം പ്രഖ്യാപിച്ചതായി ഐജി മുകുള്‍ ഗോയല്‍ അറിയിച്ചു. 2-3 സെക്കന്‍ഡ് മാത്രമാണ് വീഡിയോ നീണ്ടുനിന്നതെങ്കിലും സര്‍ക്കാര്‍ ലാപ്ടോപ് അനുവദനീയമല്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം അറിയിച്ചു.