അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്‍ പശു കള്ളക്കടത്തുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്‍ പശു കള്ളക്കടത്തുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

നോര്‍ത്ത് 24 പര്‍ഗാനാസില്‍ മനി ട്രക്കില്‍ പശുവിനെ കടത്തിക്കൊണ്ടുവരുവാനുള്ള ശ്രമം തടഞ്ഞപ്പോഴായിരുന്നു ആക്രമണം.

ബിഎസ്എഫ് 64 ബറ്റാലിയനിലെ ജവാനായ തുഷാര്‍ കാന്തി ദാസ് ആണ് കൊല്ലപ്പെട്ടത്.

സൈക്കിളില്‍ പിന്തുടര്‍ന്ന ജവാനെ ട്രക്ക് ഇടിച്ചിടുകയായിരുന്നു. അമിത വേഗതയിലായിരുന്ന ട്രക്ക് വഴിയരുകിലെ കടയിലേക്ക് ഇടിച്ചുകയറിനിന്നു. ഇതോടെ ഡ്രൈവര്‍ ഇറങ്ങി ഓടി. സഹായിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

Top