ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍, ബംഗ്ലാദേശ് അതിര്‍ത്തികളില്‍ നിന്നായി കോടികളുടെ വ്യാജ നോട്ടുകളും മയക്കുമരുന്നും ബിഎസ്എഫ് പിടികൂടി.
ഒരു വര്‍ഷത്തിനിടെ സൈന്യം നടത്തിയ വിവിധ പരിശോധനകളില്‍നിന്നാണ് 49.44 കോടിയുടെ വ്യാജനോട്ടുകളും 10,000 കിലോ മയക്കുമരുന്നുകളും പിടികൂടിയത്.
2016 ഡിസംബര്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 1.20 ലക്ഷം മൃഗങ്ങളുടെ തലകളും സൈന്യം അതിര്‍ത്തിയില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
9,807 കിലോ മയക്കുമരുന്നാണ് ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്നു മാത്രം സൈന്യം പിടികൂടിയത്.
അതിര്‍ത്തികളില്‍നിന്നു നിരവധി സ്‌ഫോടക വസ്തുകളും ആയുധങ്ങളും പിടിച്ചെടുത്തതായും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ. ശര്‍മ വ്യക്തമാക്കി.