രാജ്യത്ത് കുറച്ച് സര്‍ക്കിളുകളില്‍ മാത്രമേ ബിഎസ്എന്‍എല്‍ 4ജി സേവനം ലഭിക്കുന്നത്. ആകര്‍ഷകമായ ഡാറ്റ ആനുകൂല്യങ്ങള്‍ നല്‍കുന്നവയാണ് ബിഎസ്എന്‍എല്ലിന്റെ 4ജി പ്ലാനുകള്‍.
ദീര്‍ഘകാല വാലിഡിറ്റിയുള്ള പ്ലാന്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് മികച്ച ഡാറ്റാ ആനുകൂല്യങ്ങളും വോയ്സ് കോളിംഗ് ആനുകൂല്യങ്ങളും നല്‍കുന്ന 997 രൂപയുടെ പ്ലാന്‍ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. ഈ പ്ലാനിലൂടെ ദിവസവും 3 ജിബി ഡാറ്റയും 250 മിനിറ്റ് സൗജന്യ കോളിങും ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 180 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.
ബിഎസ്എന്‍എല്ലിന്റെ മികച്ച 4 ജി പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു പ്ലാന്‍ 1999 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ദിവസവും 3 ജിബി ഡാറ്റയും എല്ലാ ദിവസവും 250 മിനിറ്റ് സൗജന്യ കോളിംങും 100 എസ്എംഎസുകളും ലഭിക്കും. ഈ പ്ലാനിലൂടെ ലഭിക്കുന്ന പ്രധാന അധിക ആനുകൂല്യങ്ങള്‍, രണ്ട് മാസത്തേക്ക് ഇറോസ് നൗ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍, ലോക്ധം കണ്ടന്റ്, സൗജന്യ കോളര്‍ ട്യൂണ്‍ എന്നിവയാണ്. ഈ പ്ലാനിലൂടെ നിങ്ങള്‍ക്ക് 365 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്.
ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ദിവസേനയുള്ള ഡാറ്റയുടെ അടിസ്ഥാനത്തില്‍ 599 രൂപയ്ക്ക് ബിഎസ്എന്‍എല്ലിന്റെ മികച്ച 4 ജി പ്രീപെയ്ഡ് പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ ദിവസവും 5 ജിബി ഡാറ്റയും 250 മിനിറ്റ് സൗജന്യ കോളിംഗും ലഭിക്കുന്നു. ഉപഭോക്താവിന് പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. വര്‍ക്ക് ഫ്രം ഹോം എസ്ടിവിയായിട്ടാണ് ഈ പ്ലാന്‍ കമ്പനി അവതരിപ്പിച്ചത്.
ബിഎസ്എന്‍എല്ലിന്റെ 365 രൂപ പ്ലാന്‍ 60 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിനെ ജനപ്രീയമാക്കുന്ന പ്രധാന കാര്യം ഇത് വളരെ വിലകുറഞ്ഞതും ദിവസവും 2 ജിബി ഡാറ്റ നല്‍കുന്നതുമായ പ്ലാനാണ് എന്നതാണ്. ദിവസേനയുള്ള ഡാറ്റയ്ക്കൊപ്പം, അണ്‍ലിമിറ്റഡ് കോളിംഗ് (ഒരു ദിവസം 250 മിനിറ്റ് വരെ), ദിവസവും 100 എസ്എംഎസ്, ലോക്ധം കണ്ടന്റ്, സൗജന്യ കോളര്‍ ട്യൂണ്‍ എന്നിവയും നല്‍കുന്നു. 365 രൂപയാണ് ഈ പ്ലാനിന്റെ വില.
ബിഎസ്എന്‍എല്ലില്‍ നിന്നുള്ള ഈ 187 രൂപ എസ്ടിവി കമ്പനിയുടെ ഹ്രസ്വകാല 4 ജി പ്രീപെയ്ഡ് പ്ലാനുകളില്‍ ഒന്നാണ്. ഇതിന് 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഉള്ളത്. എന്നാല്‍ ദിവസവും 2 ജിബി ഡാറ്റയാണ് നല്‍കുന്നത്. ഒരു ദിവസം 250 മിനിറ്റ് വരെ സൗജന്യ കോളിംഗ് പോലുള്ള മികച്ച ആനുകൂല്യങ്ങളും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിനൊപ്പം ദിവസവും 100 എസ്എംഎസുകളും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്.