ആലപ്പുഴ : 122 ടവറുകള്‍ 4ജി സേവന സൗകര്യത്തിലേക്ക് ഉയര്‍ത്താന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍. നടപടികള്‍ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. നേരത്തേ 4ജി ടവറുകള്‍ സ്ഥാപിച്ച ഇടുക്കി ജില്ലയ്ക്കു പുറമെ കവരത്തി ദ്വീപിലും ടവറുകള്‍ 4ജിയിലേക്കു മാറും. കവരത്തിയിലെ 4 ടവറുകളാണു അപ്‌ഗ്രേഡ് ചെയ്യുക. കേരളത്തിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം വേഗത്തിലാക്കാന്‍ കൊച്ചിയില്‍ ജിപിആര്‍എസ് സപ്പോര്‍ട്ട് നോഡും (ജിജിഎസ്എന്‍) ബിഎസ്എന്‍എല്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇടുക്കിയില്‍ തൊടുപുഴ, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം എന്നീ ഷോര്‍ട് ഡിസ്റ്റന്‍സ് ചാര്‍ജിങ് ഏരിയ(എസ്ഡിസിഎ)യിലെ 118 ടവറുകളുടെ 4ജി അപ്‌ഡേഷന്‍ അവസാന ഘട്ടത്തിലാണ്. 6 ടവറുകള്‍ നേരത്തേതന്നെ 4ജിയിലേക്കു മാറ്റിയിരുന്നു. 4ജി സ്‌പെക്ട്രം ലഭിക്കാത്തതിനാല്‍ നിലവിലുള്ള 3ജി സ്‌പെക്ട്രം ഉപയോഗിച്ചാണു 4ജി നല്‍കുന്നത്.