4ജി സേവനങ്ങളില്ലാത്തത് മൂലം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വകാര്യ ടെലികോം കമ്പനികളോട് വിപണിയില്‍ മത്സരിക്കാന്‍ പാടുപെടുകയാണ് ബിഎസ്എന്‍എല്‍. സാമ്പത്തിക നഷ്ടവും ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കും കാരണം ബിഎസ്എന്‍എലിനേയും മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡിനേയും (എംടിഎന്‍എല്‍) ലയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
മറ്റ് സ്വകാര്യ കമ്പനികളെ പോലെ ബിഎസ്എന്‍എലിന് രാജ്യവ്യാപകമായി 4ജി സേവനങ്ങളില്ല. 2020 ല്‍ തന്നെ 4ജി വിന്യാസം പൂര്‍ത്തിയാക്കുമെന്ന് കരുതിയിരുന്നെങ്കിലും അത് നടന്നില്ല. അതിനിടെ ബിഎസ്എന്‍എലിന് വേണ്ടിയുള്ള 4ജി ടെന്‍ഡര്‍ ടെലികോം വകുപ്പ് പിന്‍വലിച്ചതും 4ജി ടെന്‍ഡറില്‍ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കിയതും 4ജി വിന്യാസത്തിന് തടസങ്ങള്‍ സൃഷ്ടിച്ചു.
ബിഎസ്എന്‍എലിന്റെ നെറ്റ് വര്‍ക്ക് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. ഫെബ്രുവരിയില്‍ ബിഎസ്എന്‍എലിന് മികച്ച നേട്ടമുണ്ടാക്കാനായിട്ടുണ്ടെന്നും നഷ്ടം 15500 ല്‍ നിന്ന് 7441 കോടിയിലേക്ക് കുറയ്ക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ സ്പെക്ട്രം ലേലത്തിന് പിന്നാലെ 5ജി സേവനങ്ങള്‍ ആരംഭിക്കാന്‍ തയ്യാറെടുത്തിട്ടുണ്ട്.