സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ 4ജി സേവനം ശക്തി പ്രാപിച്ച് അധികനാളുകളായിട്ടില്ല. എന്നാല്‍ ഈ നിലയില്‍ ഉടന്‍ തന്നെ മാറ്റം വരാന്‍ പോകുകയാണ്. 5ജി യുഗത്തിലേക്ക് ചുവടുവെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ബിഎസ്എന്‍എല്‍. ഏറെ വൈകാതെ തന്നെ 4ജി യുഗം അവസാനിക്കുകയും 5ജി യുഗത്തിലേക്ക് കടക്കുകയും ചെയ്യും.
5ജി സാങ്കേതിക വിദ്യയില്‍ ഇന്ത്യ ആഗോള വിപണിക്കൊപ്പം നില്‍ക്കും. പ്രാദേശികമായി 5ജി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനോടകം 224 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ഒന്നാം തലമുറ 5ജി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുളള സ്മാര്‍ട്ട്‌ഫോണ്‍ ഉപകരണങ്ങള്‍ പുറത്തിറങ്ങിയേക്കും. ഈ വര്‍ഷം തന്നെ മറ്റു 5ജി ഉപകരണങ്ങളും രംഗപ്രവേശനം ചെയ്യുമെന്നും പ്രവചിക്കപ്പെടുന്നു.
രാജ്യത്ത് എല്ലായിടത്തും ബിഎസ്എന്‍എല്‍ന്റെ 5ജി സേവനം ഒരു ദിവസമായിരിക്കും ലോഞ്ച് ചെയ്യുന്നതെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ അറിയിച്ചു.