പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ റീചാര്‍ജ് പ്ലാനുകള്‍ക്കു പുറമേ തങ്ങളുടെ പോസ്റ്റ്പെയ്ഡ്, ലാന്റ് ലൈന്‍ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ആമസോണ്‍ പ്രൈം സബ്സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു.
399 രൂപയ്ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുകയോ അല്ലെങ്കില്‍ ബിഎസ്എന്‍എല്‍ ലാന്റ്ലൈന്‍ 745 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ ഈ ഓഫറിന് അര്‍ഹരാണ്. ആമസോണ്‍ പ്രൈം ഫ്രീ സബ്സ്‌ക്രിപ്ഷന്റെ കാലാവധി ഒരു വര്‍ഷമാണ്. ഇന്ത്യയിലെ ആമസോണ്‍ പ്രൈം സബ്സ്‌ക്രിപ്ഷന്‍ ഒരു വര്‍ഷത്തേക്ക് 999 രൂപയും പ്രതിമാസം 129 രൂപയുമാണ്.
ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ ആദ്യം ബിഎസ്എന്‍എല്‍ വെബ്സൈറ്റിലേക്കു പോകുക. അവിടെ ആമസോണ്‍ പ്രൈം ഓഫര്‍ ബാനറില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ ഇമെയില്‍ ഐഡിക്കൊപ്പം ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ലാന്റ്ലൈന്‍ നമ്പര്‍ നല്‍കുക. അടുത്തതായി സബ്സ്‌ക്രിപ്ഷന്‍ പേജില്‍ നിന്നും OTP സൃഷ്ടിക്കുക. ഇനി നിങ്ങളുടെ ആമസോണ്‍ ലോഗിന്‍ ക്രഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ഈ ഓഫര്‍ സാധൂകരിക്കുകയും സജീവമാക്കുകയും ചെയ്യാം.