കൊച്ചി: റിലയന്‍സ് ജിയോയ്ക്ക് പുതിയ വെല്ലുവിളിയുമായി ബിഎസ്എന്‍എല്‍.
പ്രീ പെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്കായി ഒരുക്കിയ പുതിയ ഓഫറില്‍ 339 രൂപയ്ക്ക് പരിധിയില്ലാത്ത ഡേറ്റാ ഉപയോഗിക്കാം.
വേഗ നിയന്ത്രണമില്ലാതെ ദിവസേന രണ്ട് ജി.ബി. വരെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
28 ദിവസം കാലാവധിയുള്ള പ്ലാനില്‍ ഇന്ത്യയിലെവിടേക്കും ബി.എസ്.എന്‍.എല്‍. നെറ്റ്‌വര്‍ക്കിലേക്ക് പരിധിയില്ലാതെ വിളിക്കാം. മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് ദിവസേന 25 മിനിറ്റ് സൗജന്യ സംസാര സമയം ലഭിക്കും. കൂടുതലായി വിളിക്കുന്നതിന് മിനിറ്റിന് 25 പൈസ വീതം മാത്രം ഈടാക്കുന്നു.
ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഓഫറിനായി സ്വന്തം ഫോണില്‍ നിന്ന് STV COMBO 339 എന്ന സന്ദേശം 123 എന്ന നമ്പറിലേക്ക് അയച്ചാല്‍ മതി. 294.78 രൂപയ്ക്ക് പരിധിയില്ലാതെ ഡേറ്റയും കോളുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാവും.