പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

147 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 1 മുതല്‍ 31 വരെ ചില പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫറിന്റെ ഭാഗമായി ബിഎസ്എന്‍എല്‍ അധിക വാലിഡിറ്റിയും നല്‍കുന്നുണ്ട്.

147 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ 30 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. 10 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. എല്ലാ നെറ്റ് വര്‍ക്കിലേക്കും എസ്ടിഡി, ലോക്കല്‍ കോളുകളും സൗജന്യമായി ലഭിക്കും. ദിവസവും 250 മിനിറ്റ് എന്ന എഫ്യുപി ലിമിറ്റിലാണ് കോളുകള്‍ ലഭിക്കുന്നത്. ഈ പ്ലാനിനൊപ്പം 30 ദിവസത്തേക്ക് ബിഎസ്എന്‍എല്‍ ട്യൂണുകളും ലഭിക്കും.

ദിവസവും 22 ജിബി ഡാറ്റയുമായി ബിഎസ്എന്‍എല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ 147 രൂപ പ്രീപെയ്ഡ് പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് 123 എന്ന നമ്പരിലേക്ക് എന്ന എസ്എംഎസ് അയക്കാം. ഈ പ്ലാന്‍ ബിഎസ്എന്‍എല്‍ ചെന്നൈ സര്‍ക്കുലറിലാണ് പോസ്റ്റുചെയ്തത്.

Top