ചെന്നൈ: ബിഎസ്എന്‍എല്‍ ലൈനുകള്‍ ദുരുപയോഗം ചെയ്ത കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി ദയാനിധിമാരന്‍ ചെന്നൈ സിബിഐ കോടതിയില്‍ ഹാജരായി.
ബിഎസ്എന്‍എല്‍ ലൈനുകള്‍ സണ്‍ ടിവിക്ക് വേണ്ടി നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്ന കേസിലാണ് ഹാജരായത്. മെയ് 22ന് കേസ് പരിഗണിക്കും.
കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ ഉയര്‍ന്ന വേഗതയുള്ള 323 ബിഎസ്എന്‍എല്‍ ലൈനുകള്‍ സണ്‍ ടിവിക്ക് വേണ്ടി ഉപയോഗിച്ചുവെന്നാണ് കേസ്. ബിഎസ്എന്‍എല്‍ ജനറല്‍ മാനേജരുടെ പേരില്‍ എടുത്ത കണക്ഷനുകള്‍ സണ്‍ ടിവി ചാനലാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.
ദയാനിധിമാരന്റെ ബോട്ട് ക്ലബ്ബിലെ വസതിയില്‍ നിന്ന് ഈ ലൈനുകള്‍ രഹസ്യ കേബിള്‍ വഴിയാണ് സണ്‍ ടിവി ഓഫീസിലേക്ക് നല്‍കിയിരുന്നത്.
2007ല്‍ ഇതുസംബന്ധിച്ച് പരാതി ലഭിച്ചെങ്കിലും 2011 ലാണ് കേസന്വേഷണം ആരംഭിച്ചത്.