വിളിക്കുന്നവന് പൈസ തരും! ഉപയോക്താക്കളുടെ കണ്ണ് തള്ളുന്ന ഓഫറുമായി ബി.എസ്.എന്‍.എല്‍

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ കണ്ണ് തള്ളുന്ന ഓഫറുമായി ബി.എസ്.എന്‍.എല്‍. രംഗത്ത്. ഇന്ത്യയില്‍ ഇന്നുവരെ ഒരു കമ്പനികളും നല്‍കാത്ത ഓഫറാണ് ബി.എസ്.എന്‍.എല്‍. നല്‍കുന്നത്. അതായത് വിളിക്കുന്ന വ്യക്തിക്ക് കാശ് നല്‍കുന്നതാണ് ഇത്. അഞ്ച് മിനുട്ട് വോയിസ് കോള്‍ ചെയ്താല്‍ ഉപയോക്താവിന് 6 പൈസ ക്യാഷ്ബാക്കായി നല്‍കും. ഈ ഓഫര്‍ ബി.എസ്.എന്‍.എല്‍. ലാന്റ് ലൈന്‍ എഫ്.ടി.ടി.എച്ച് ഉപയോക്താക്കള്‍ക്കാണ് ഉപകാരപ്പെടുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ജിയോ കമ്പനി കുറച്ച് നാള്‍ മുമ്പ് ഇങ്ങനെ ഒരു ഓഫര്‍ കൊണ്ടുവന്നിരുന്നു. ജിയോ വിപണിയില്‍ എത്തുന്നത് തന്നെ ഓഫറുകളുമായിട്ടായിരുന്നു. അതുകൊണ്ടു തന്നെ വന്‍ തിരിച്ചടിയാണ് ബി.എസ്.എന്‍.എല്‍. പോലുള്ള ടെലികോം കമ്പനികള്‍ നേരിട്ടത്. പ്രത്യേകിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബി.എസ്.എന്‍.എല്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നു പോകുന്നത്. ഇത് മറികടക്കാനാണ്് പുതിയ അടവുമായി ബി.എസ്.എന്‍.എല്‍. രംഗത്തെത്തിയത്.

ഏറെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ ജനങ്ങള്‍ ഗുണനിലവാരമുള്ള ഡാറ്റയും വോയിസ് കോളും ഉള്ള നെറ്റ് വര്‍ക്കിനെ ആശ്രയിക്കുന്നു. തലമുറ നെറ്റ് വര്‍ക്കില്‍ നിലനിര്‍ത്തുവാന്‍ ഗുണനിലവാരമുള്ള വോയിസ് കോളിനൊപ്പം അത് നല്ലരീതിയില്‍ ജനങ്ങളില്‍ എത്തിക്കാനാണ് പുതിയ ഓഫര്‍ ബി.എസ്.എന്‍.എല്‍. സിഎഫ്എ വിവേക് ബന്‍സാല്‍ പറയുന്നു. മാത്രമല്ല യുവാക്കളെ ആകര്‍ഷിക്കാന്‍ ഇനി കൂടുതല്‍ ഓഫറുകള്‍ അവതരിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം ബി.എസ്.എന്‍.എലിന്റെ പുതുക്കി പണിയലിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ബി.എസ്.എന്‍.എല്‍. എം.ടി.എന്‍.എല്‍. കമ്പനികളെ സംയോജിപ്പിക്കാനാനും പദ്ധതികള്‍ നടക്കുന്നുണ്ട്. ഈ കമ്പനിക്ക് 4ജി സ്‌പെക്ട്രം അനുവദിക്കാനുമാണ് നീക്കം. ഒപ്പം 29,937 കോടിയുടെ പുനരുദ്ധാരണ പാക്കേജും നടപ്പിലാക്കുവാന്‍ പദ്ധതിയുണ്ട്. ഇരു കമ്പനികള്‍ ഒന്നിച്ചാല്‍ 38,000 കോടി ആസ്ഥിതിയുള്ള ടെലികോം കമ്പനി ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

Top