ഞെട്ടിക്കും പ്ലാനുകളുമായി ബിഎസ്എൻഎൽ

രിക്കാരെ ആകര്‍ഷിക്കാന്‍ നിരവധി പ്ലാനുകളുമായി ബി സ് എന്‍ എല്‍. ഒക്ടോബര്‍ 1നാണ് 449 രൂപ മുതല്‍ കുറഞ്ഞ ഭാരത് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ തുടങ്ങിയത്. കേവലം 449 രൂപയ്ക്ക് പ്രതിമാസം 3300 ജിബി ഡേറ്റ ലഭിക്കുന്ന പ്ലാന്‍ കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ലഭ്യമാണ്. അഅതായത് ഏകദേശം 14 പൈസയ്ക്ക് 1 ജിബി ഡേറ്റ ലഭിക്കും.

ജിയോ ബ്രോഡ്ബാന്‍ഡ് തുടങ്ങിയത് ബിഎസ്എന്‍എലിന് വെല്ലുവിളിയാണ്. വരിക്കാരെ നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് പുതിയ ഓഫറുകളുമായി ബി എസ് എന്‍ എല്‍ എത്തിയിരിക്കുന്നത്. പുതുതായി ആരംഭിച്ച ഭാരത് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ 449 രൂപ, 799രൂപ, 999 രൂപ, 1,499 രൂപ എന്നിങ്ങനെയുള്ള പ്ലാനുകള്‍ ഉള്‍പ്പെടുന്നു.

449 രൂപയുടെ ‘ഫൈബര്‍ ബേസിക്’ പ്ലാനില്‍ 30 എംബിപിഎസ് വേഗത്തില്‍ ഉപയോക്താവിന് 3300 ജിബി ഡേറ്റ ഉള്‍പ്പടെയുള്ള നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. എന്നാല്‍, എഫ്യുപി പരിധി തീര്‍ന്നുകഴിഞ്ഞാല്‍ വേഗം 2 എംബിപിഎസിലേക്ക് കുറയും. കൂടാതെ, ബിഎസ്എന്‍എല്‍ ഇതര നെറ്റ്വര്‍ക്കിലേക്ക് ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത കോളിങ് സൗകര്യങ്ങളും ഉപയോഗിക്കാന്‍ കഴിയും. ആന്‍ഡമാന്‍ നിക്കോബാര്‍ സര്‍ക്കിള്‍ ഒഴികെയുള്ള എല്ലാ സര്‍ക്കിളുകളിലും ഫൈബര്‍ ബേസിക് പ്ലാന്‍ ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് പ്ലാന്‍ ലഭിക്കുന്നത്. ബിഎസ്എന്‍എല്‍ ഫൈബര്‍ പ്രീമിയം, ഫൈബര്‍ അള്‍ട്രാ പ്ലാനുകളും ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ പ്രീമിയം അംഗത്വം വാഗ്ദാനം ചെയ്യുമെന്നതും ശ്രദ്ധേയമാണ്.

Top