രാജ്യത്ത് ഉടനീളം 4ജി നെറ്റ് വർക്ക് എത്തിക്കാൻ സാധിക്കുന്നില്ല എന്നത് ബിഎസ്എൻഎല്ലിന്റെ പോരായ്മയാണ് എങ്കിലും കേരളം ഉൾപ്പെടെയുള്ള ബിഎസ്എൻഎൽ 4ജി ലഭ്യമായ ഇടങ്ങളിൽ ജിയോ, എയർടെൽ, വിഐ എന്നിവയോട് മത്സരിക്കുന്ന വിധത്തിൽ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നു. ഡാറ്റ, കോളിങ് ആനുകൂല്യങ്ങളുടെ കാര്യത്തിൽ ബിഎസ്എൻഎല്ലിന്റെ ചില പ്ലാനുകൾ ജിയോയെ പോലും പിന്നിലാക്കുന്നുണ്ട്. 200 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ നൽകുന്നത്.
200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിൽ ആദ്യത്തേത് 99 രൂപ വിലയുള്ള ബിഎസ്‌എൻഎൽ എസ്‌ടിവിയാണ്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകുന്ന പ്ലാനാണ് ഇത്. പേഴ്സണലൈസ്ഡ് റിങ് ബാക്ക് ടോണും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. 22 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്രീപെയ്ഡ് പ്ലാനിനുള്ളത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഡാറ്റ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല.
ബിഎസ്‌എൻഎല്ലിന്റെ 153 രൂപ വിലുയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും 153 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ നൽകുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് കമ്പനി നൽകുന്നത്.
ബിഎസ്‌എൻഎൽ എസ്‌ടിവി 187 പ്ലാൻ പേര് സൂചിപ്പിക്കുന്നത് പോലെ 187 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് സൌജന്യ കോളുകളും ഈ പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. ഈ വാലിഡിറ്റി കാലയളവിലേക്ക് 100 എസ്എംഎസുകളും കമ്പനി നൽകുന്നു. 2 ജിബിയുടെ പ്രതിദിന ഡാറ്റാ ലിമിറ്റ് അവസാനിച്ചാൽ ഡാറ്റ സ്പീഡ് 80 കെബിപിഎസായി കുറയും.
ബിഎസ്‌എൻഎല്ലിന്റെ 197 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ 80 കെബിപിഎസ് വേഗതിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 മെസേജുകളും സിങ് മ്യൂസിക് ആപ്പ് സൌജന്യ സബ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു. ഈ ആനുകൂല്യങ്ങൾ എല്ലാം തന്നെ 18 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളു. പക്ഷേ ഈ പ്ലാൻ റീചാർജ് ചെയ്താൽ ഉപയോക്താക്കൾക്ക് 180 ദിവസത്തെ സർവ്വീസ് വാലിഡിറ്റി ലഭിക്കും.
200 രൂപയിൽ താഴെ വിലയുള്ള ബിഎസ്‌എൻഎൽ പ്ലാനുകളിൽ അവസാനത്തെ പ്ലാനാണ് ഇത്. ഈ പ്ലാനിന് 199 രൂപയാണ് വില. അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്ന ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 30 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.