ബിഎസ്‌എന്‍എല്‍ സ്വയം വിരമിക്കല്‍ പദ്ധതി ; ഡിസംബര്‍ മൂന്ന് വരെ സമയം

ന്യൂഡല്‍ഹി : ബിഎസ്എന്‍എലിലെ സ്വയംവിരമിക്കല്‍ പദ്ധതി നിലവില്‍ വന്നു. ഡിസംബര്‍ മൂന്ന് വരെയാണ് ജീവനക്കാര്‍ക്ക് വി.ആര്‍.എസ് എടുക്കാനുള്ള സമയം.

ഈ പദ്ധതി സ്വീകരിച്ച് എണ്‍്പത്തിനായിരത്തോളം ജീവനക്കാര്‍ വിടാനാണ് സാധ്യത. ഇതുമൂലം ജീവനക്കാരുടെ ശമ്പളയിനത്തില്‍ 7000 കോടി രൂപയോളം ലാഭിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ബിഎസ്എലിലെ നിലവിലുളള ഒന്നര ലക്ഷം ജീവനക്കാരില്‍ ഒരു ലക്ഷം പേരും വി ആര്‍ എസിന് യോഗ്യരാണ്. ഇക്കാര്യം ജീവനക്കാരെ അറിയിക്കാനായി ഫീല്‍ഡ് യൂണിറ്റുകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.കെ. പുര്‍വാര്‍ പറഞ്ഞു.

Top