പ്രീപെയ്ഡ് പ്ലാനുകളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ ആനുകൂല്യങ്ങള്‍ വെട്ടികുറച്ചു. ബിഎസ്എന്‍എല്‍ മൂന്ന് താരിഫ് വൗച്ചറുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 49 രൂപ, 75 രൂപ, 94 രൂപ നിരക്കുകളില്‍ ലഭിക്കുന്ന താരിഫ് വൌച്ചറുകള്‍ക്കാണ് മാറ്റം. ഇത് കൂടാതെ നാല് പ്ലാന്‍ വൌച്ചറുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. 106 രൂപ, 107 രൂപ, 197 രൂപ, 397 രൂപ പ്ലാന്‍ വൗച്ചറുകളുടെ ആനുകൂല്യങ്ങളാണ് കുറച്ചിരിക്കുന്നത്.

ബിഎസ്എന്‍എല്ലിന്റെ 49 രൂപ എസ്ടിവി ഉപയോക്താക്കള്‍ക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കിയിരുന്നത്. ഈ പ്ലാന്‍ ഇനിമുതല്‍ 24 ദിവസം മാത്രം വാലിഡിറ്റിയേ നല്‍കുകയുള്ളു. അതുപോലെ 60 ദിവസത്തെ വാലിഡിറ്റി നല്‍കിയിരുന്ന 75 രൂപ എസ്ടിവി ഇനി മുതല്‍ 50 ദിവസത്തെ വാലിഡിറ്റി മാത്രമേ നല്‍കുകയുള്ളു. 10 ദിവസത്തെ വാലിഡിറ്റി കാലയളവാണ് വെട്ടികുറച്ചിരിക്കുന്നത്.

 

 

Top