മുംബൈ: ജിയോയ്ക്ക് വെല്ലുവിളിയുമായി ബി.എസ്.എന്‍.എല്‍ പുതിയ പ്ലാനുമായി രംഗത്ത്. 349 രൂപയുടെ റീച്ചാര്‍ജില്‍ പ്രതിദിനം ഒരു ജിബി ഡാറ്റ, പരിധിയില്ലാത്ത കോള്‍ സൗകര്യവും, പ്രതിദിനം 100 എസ്.എം.എസുമാണ് ബി.എസ്.എന്‍.എല്‍ ഒരുക്കുന്നത്. 54 ദിവസമാണ് പ്ലാനിന്റെ കാലാവധി. രാജ്യത്തൊട്ടാകെ പ്ലാന്‍ ലഭ്യമാണ്.
സമാന തുകയുള്ള ജിയോയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡേറ്റയും പരിധിയില്ലാത്ത കോള്‍ സൗകര്യവും പ്രതിദിനം 100 എസ്.എം.എസുമാണ് സൗജന്യമായുള്ളത്.