പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബിഎസ്എന്‍എല്‍ രാജ്യത്ത് കൂടുതല്‍ 4 ജി സേവനങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. കേരളത്തിലും കൊല്‍ക്കത്തയിലും 4 ജി സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കേരളത്തില്‍ 4 ജി സേവനങ്ങള്‍ക്കായി 3700 ടവറുകള്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നുണ്ടെന്നും സര്‍ക്കിളിലെ 3 ജി സേവനങ്ങള്‍ നിര്‍ത്തലാക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ആറുമാസത്തിനുള്ളില്‍ കമ്പനി 4 ജി സേവനങ്ങള്‍ കൊണ്ടുവരുമെന്ന് ബിഎസ്എന്‍എല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനി അതിന്റെ 3 ജി സ്‌പെക്ട്രത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പബ്ലിക്ക് ഡൊമൈനില്‍ ഉള്‍പ്പെടുത്താന്‍ ഒരു മാസമോ അതിലധികമോ സമയമെടുക്കുമെന്നും ബിഎസ്എന്‍എല്‍ ഇതുവരെ 8,000 4 ജി സൈറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ പ്രവീണ്‍ കുമാര്‍ പൂര്‍വാര്‍ വ്യക്തമാക്കി.