പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നതില്‍ ബിഎസ്എന്‍എല്‍ പുറകിലായിരുന്നു. എന്നാൽ ഇതിൽ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് ബിഎസ്എന്‍എല്‍. 399 രൂപയ്ക്കുള്ള പോസ്റ്റ് പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പരിധികളില്ലാതെ കോളുകള്‍ വിളിക്കാന്‍ സാധിക്കും.
മറ്റ് മൊബൈല്‍ സേവനദാതാക്കളില്‍ നിന്നുള്ള മത്സരം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവ ട്വിറ്ററിലാണ് പുതിയ പ്ലാനിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്.
എന്നാല്‍ പ്ലാന്‍ എപ്പോള്‍ മുതല്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല. അടുത്ത ആഴ്ചയോടെ പുതിയ പോസ്റ്റ് പെയ്ഡ് പ്ലാന്‍ നിലവില്‍ വരുമെന്ന് സൂചനകളുണ്ട്. നിലവില്‍ 99 രൂപ മുതല്‍ 1525 രൂപ വരെയുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്.
എഫ് യുപി പരിധികളില്ലാതെ ഡാറ്റ ഉപയോഗിക്കാമെന്നതാണ് 1525 രൂപ പ്ലാനിന്റെ പ്രത്യേകത . 399 രൂപയുടെ പുതിയ പ്ലാനിലും ഡാറ്റ ഓഫര്‍ പ്രതീക്ഷിക്കാമെന്നാണ് സൂചന.