ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരളാ പ്ലാന്‍’

തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ 446 രൂപയ്ക്ക് രാജ്യത്ത് ഏത് നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകളും, ഒരു ജിബി ഡേറ്റയും നല്‍കുന്ന പുതിയ ‘കേരളാ പ്ലാന്‍’ അവതരിപ്പിച്ചു.

84 ദിവസം കാലാവധിയുള്ള പ്രീപെയ്ഡ് പ്ലാനാണിത്. നിലവിലുള്ള പ്രീപെയ്ഡ് വരിക്കാര്‍ക്കും കേരളാ പ്ലാനിലേക്ക് മാറാന്‍ സാധിക്കും.

PLAN KERALA’ എന്ന സന്ദേശം 123 എന്ന നമ്പരിലേക്ക് അയച്ച് പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുകയും ചെയ്യാം.

ഇങ്ങനെ ചെയ്യുന്നവര്‍ 446 രൂപയ്ക്ക് പകരമായി 377.97 രൂപ നല്‍കിയാല്‍ മതിയാകും.

രാജ്യത്തെ ടെലികോം രംഗത്ത് സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എന്‍എല്‍. മറ്റ് ടെലികോം കമ്പനികളുമായി വിപണിയില്‍ ശക്തമായ മത്സരം തന്നെ ബിഎസ്എന്‍എലും കാഴ്ചവെയ്ക്കുകയാണ്.

നിരവധി പുതിയ ഡേറ്റാ പ്ലാനുകളാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ 4ജി സേവനമില്ല എന്നതാണ് ബിഎസ്എന്‍എലിന്റെ ഏക പരിമിതി.

Top