ന്യൂഡൽഹി: പരസ്യമായി തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തുന്ന യുവാവിന്റെ വീഡിയോ വൈറൽ. ന്യൂ ഡൽഹിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന് പുറത്തു വെച്ചാണ് ഇത് അരങ്ങേറുന്നത്.
സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ, പോലീസ് തോക്ക് ചൂണ്ടിയ യുവാവിനെ തിരിച്ചറിഞ്ഞു. യുവാവ് ആശിഷ് പാണ്ഡെ ആണ്. ബി. എസ്. പി. പാർട്ടിയിലെ മുമ്പത്തെ പാര്‍ലമെന്‍റംഗത്തിന്റെ മകനാണ് ഇയാൾ. ഡൽഹിയിലെ ആർ. കെ. പുരത്ത് ഉള്ള ഹ്യാട്ട് റീജൻസി പഞ്ചനക്ഷത്ര ഹോട്ടലിന് മുമ്പിലാണ് ഈ പ്രശ്നങ്ങൾ ഉണ്ടായത്.
Show of horror at Hyatt Regency hotel , RK Puram Delhi on Saturday night. A man with a gun seen threatening a girl and a man at the hotel gates. The @DelhiPolice has launched an manhunt for this man after registering a case under Arms Act. pic.twitter.com/DXtCl9mdiV
— Zafar Abbas (@zafarabbaszaidi) October 16, 2018
10 സെക്കൻഡ് ദൈർഖ്യമുള്ള ഫോണിൽ ചിത്രീകരിച്ച ഒരു വീഡിയോ പുറത്തായതോടെയാണ് സംഭവം വെളിച്ചത്ത് വരുന്നത്. പിങ്ക് നിറത്തിലുള്ള പാന്റ്സും കറുത്ത പോളോ ടി-ഷർട്ടും ധരിച്ചു നിൽക്കുന്ന ആശിഷ് ഒരു യുവതിക്ക് നേരെയാണ് തോക്ക് ചൂണ്ടുന്നത്. യുവതിയും ഒപ്പമുണ്ടായിരുന്ന യുവാവുമായി ഉണ്ടായ എന്തോ ചില ചെറിയ വാക് തർക്കത്തിലാണ് ആശിഷ് തോക്കു ചൂണ്ടിയത്.
സ്ത്രീകൾക്കായുള്ള ശുചിമുറിയിൽ ആശിഷ് പ്രവവേശിക്കാൻ ശ്രമിച്ചതാണ് വാക്ക് തർക്കത്തിലേക്ക് നയിച്ചതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ആശിഷിന് ഒപ്പം ഉണ്ടായിരുന്ന പെൺ സുഹൃത്ത് അയാളെ വഴക്കിൽ നിന്നും പിന്തിരിപ്പിച്ചു കൂട്ടികൊണ്ടു വരുന്നതും കാണാൻ കഴിയും. ഓഫ് വൈറ്റ് വസ്ത്രം ധരിച്ചു പിന്തിരിപ്പിക്കാൻ എത്തിയ ആശിഷിൻറെ സുഹൃത്ത്, എതിർ വശത്തെ യുവതിക്ക് നേരെ ആക്രോശിച്ചു ശേഷമാണ് ആശിഷുമായി മടങ്ങിയത്. ആശിഷിന് ഒപ്പം അയാളുടെ ബി. എം. ഡബ്ലിയൂ കാറിൽ ഉണ്ടായിരുന്ന മൂന്ന് യുവതികളിൽ ഒരാളാണ് ഈ വീഡിയോ ചിത്രീകരിച്ചത്. വീഡിയോ ചിത്രീകരിച്ച പെൺകുട്ടി ഇടയ്ക്കിടെ എന്തോ പറയുന്നതും കേൾക്കാം. സംഭവം സമൂഹ മാധ്യമങ്ങളിൽ എത്തിയതോടെ പോലീസ് കേസ് എടുത്തു.