ലക്‌നൗ(ഉത്തര്‍പ്രദേശ്): ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി(ബിഎസ്പി) എംഎല്‍എമാര്‍ പിറകിലാണെങ്കിലും പാര്‍ട്ടി എംഎല്‍എ ആയ ഉമാ ശങ്കര്‍ സിംഗ് നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്ക് പുതുവര്‍ഷ സമ്മാനമായി നല്‍കുന്നത് സൗജന്യ വൈഫൈ ആണ്.
ബല്ലിയ ജില്ലയില രസ്ര നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം ജനുവരി ഒന്നുമുതല്‍ സംവിധാനം നടപ്പാക്കുമെന്ന് അറിയിച്ചു.
പൊതുജനങ്ങളുടെ ഉപയോഗത്തിനായി 40 വൈഫൈ ഹോട്‌സ്‌പോട്ടുകളാണ് മണ്ഡലത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.
സ്വകാര്യ ടെലികോം കമ്പനിയുമായി ചേര്‍ന്ന് മണ്ഡലത്തിലെ പ്രധാന മാര്‍ക്കറ്റുകള്‍ ജനവാസകേന്ദ്രങ്ങള്‍ എന്നിവടങ്ങളിലാണ് സൗജന്യ വൈഫൈ നല്‍കുന്നത്.
സേവനം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തിരിച്ചറിയില്‍ രേഖയും ഫോട്ടോയും നല്‍കി ടെലികോം കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് പാസ്‌വേഡ് ലഭിക്കും.
ഒരു ദിവസം 45 മിനിറ്റ് സൗജന്യമായി സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കും.
2012ലാണ് അമ്പതുകാരനായ ഉമാശങ്കര്‍ സിംഗ് ഇവിടെനിന്നു ആദ്യമായി തെരഞ്ഞടുക്കപ്പെട്ടത്.