ജസ്റ്റിൻ ബീബറിന്റെ റെക്കോർഡ് മറികടന്ന്  ബിടിഎസ് ബാൻഡ്

ലോകശ്രദ്ധ നേടിയ മികച്ച മ്യൂസിക്കൽ ബാൻഡുകളിലൊന്നാണ് ബിടിഎസ്. 2013-ൽ തുടങ്ങിയ ഇവരുടെ സം​ഗീത പ്രയാണം അതേ ആവേശത്തോടെ തുടരുമ്പോൾ ഇപ്പോഴിതാ ബിടിഎസ് പുതിയ നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ആഗസ്റ്റ് 12-ലെ കണക്കനുസരിച്ച്, യൂട്യൂബിൽ ഏറ്റവും കൂടുതൽ വ്യൂസ് നേടിയുരിക്കുന്നത് ബിടിഎസിന്റെ പരിപാടിയ്ക്കാണ്. അവരുടെ എല്ലാ ഔദ്യോഗിക ചാനലുകളിലുമായി 26.7 ബില്യൺ കാഴ്‌ചക്കാരെ ആണ് ബിടിഎസ് സ്വന്തമാക്കിയിരിക്കുകയാണ്. യൂട്യൂബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടീമാണ് ഇപ്പോൾ ബിടിഎസ്.

ബങ്തൻ ടിവി , സംഗീത വീഡിയോകൾക്കായുള്ള ഔദ്യോഗിക ചാനലായ ഹൈബ് ലേബൽസ്, കൂടാതെ ബി​ഗിറ്റ് മ്യൂസിക് , പ്ലെഡിസ് എന്റ്റർടെയ്ൻമെന്റ് , സോഴ്സ് മ്യൂസിക് , കോസ് എന്റ്റർടെയ്ൻമെന്റ്, ബിലിഫ്റ്റ് ലാബ് , അ‍‍ഡോർ എന്നിങ്ങനെ നിരവധി യൂട്യൂബ് ചാനലുകളാണ് ബിടിഎസിനായി ഉള്ളത്. ഈ ചാനലുകളുടെ ഏറ്റവും വലിയ സംഭാവന നൽകിക്കൊണ്ടാണ് ബിടിഎസ് ഒരു വലിയ നാഴികക്കല്ലായി മാറിയിരിക്കുന്നത്.

26.6 ബില്യൺ വ്യൂസുള്ള ജസ്റ്റിൻ ബീബറിനെയും 26.1 ബില്യൺ കാഴ്ചക്കാരുള്ള എഡ് ഷീഡനെയും മറികടന്നുകൊണ്ടാണ് ബിടിഎസിന്റെ ഈ മുന്നേറ്റം. നിലവിൽ ഇവർ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ലിസ്റ്റിൽ ബാഡ് ബണ്ണി, ടെയ്ലർ സ്വിഫ്റ്റ്, ക്യാറ്റി പെരി, ഷക്കീറ, ഒസുന, എമിനെം, ക്ലോസസ് ഓഫ് വിത്ത് അരിയാന ഗ്രാൻദെ അറ്റ് നമ്പർ ടെൻ എന്നിവരാണ്. ബിടിഎസിന്റെ ബോയ് വിത്ത് ലവ്, ഡൈനമൈറ്റ്, ഡിഎൻഎ, മൈക്ക് ഡ്രോപ്പ്, ഐഡൽ, ഫേയ്ക്ക് ലവ് എന്നിങ്ങനെ തുടങ്ങി നിരവധി ആൽബങ്ങൾക്ക് ഓരോന്നിനും ഒര് ബില്യൺ കാഴ്ച്ചക്കാരാണ് ഉള്ളത്.

 

Top