റോഹിങ്ക്യയ്‌ക്കെതിരായ അതിക്രമം; ബുദ്ധസന്ന്യാസി പര്‍മൗഖ ജയില്‍ മോചിതനായി

buddist

യാംഗോന്‍: മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമത്തിന് പ്രോത്സാഹനം നല്‍കുന്ന തരത്തില്‍ പ്രസംഗിച്ചിരുന്ന ബുദ്ധ സന്യാസി പര്‍മൗഖ മൂന്ന് മാസത്തെ ജയില്‍വാസത്തിനുശേഷം മോചിതനായി.

റോഹിങ്ക്യന്‍ മുസ്‌ലിംകളെ മ്യാന്മറില്‍നിന്ന് തുടച്ചുനീക്കണമെന്ന് ആവര്‍ത്തിച്ച് ആഹ്വാനം നല്‍കിയിരുന്നു പര്‍മൗഖ. അമേരിക്ക, റോഹിങ്ക്യ എന്ന വാക്കുപയോഗിച്ചതില്‍ പ്രതിഷേധിച്ച് 2016 ഏപ്രിലില്‍ യാംഗോനിലെ യു.എസ് എംബസിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് കഴിഞ്ഞവര്‍ഷം നവംബറിലാണ് പര്‍മൗഖയെ അറസ്റ്റ് പൊലീസ് ചെയ്തത്.

റോഹിങ്ക്യകള്‍ക്കെതിരെ വംശീയ വിദ്വേഷവുമായി പ്രചാരണം നടത്തുന്ന മറ്റൊരു ബുദ്ധ സന്യാസി വിരാതുവിന്റെ പൊതുപ്രസംഗ വിലക്ക് ഒരു വര്‍ഷത്തിനുശേഷം അടുത്തിടെയാണ് പിന്‍വലിച്ചിരുന്നു. കഴിഞ്ഞവര്‍ഷവും അതിന് മുമ്പും റോഹിങ്ക്യകള്‍ക്കെതിരെ വ്യാപകമായി നടന്ന വംശീയ ഉന്മൂലനത്തിന് ഇരുവരുടെയും പ്രസംഗങ്ങള്‍ ഏറെ പങ്കുവഹിച്ചിരുന്നു.

Top