Budget 2016: What C-suite woman taxpayers expect from Arun Jaitley

ന്യൂഡല്‍ഹി: കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഒമ്പത് മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി മോദി സര്‍ക്കാരിന്റെ മൂന്നാം പൊതു ബജറ്റ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കും ആരോഗ്യ മേഖലയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലുള്ളവയായിരുന്നു ബജറ്റ് അവതരണത്തിന്റെ ആദ്യ ഘട്ടം.

അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി മൊത്തം 2,21,246 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. റോഡ്, ബാങ്കിംഗ്, വിദ്യാഭ്യാസം എന്നിവയ്ക്ക് ഇതില്‍ പ്രമുഖ്യം ലഭിക്കും. ഗ്രാമീണ വികസനത്തിനായി 87765 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.സമ്പൂര്‍ണ്ണ ഗ്രാമീണ വൈദ്യുതീകരണം, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍, എല്ലാ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര വളര്‍ച്ച 7.6 ശതമാനമാക്കി ഉയര്‍ത്താന്‍ സാധിച്ചുവെന്ന് ബജറ്റ് അവതരണത്തിനിടെ ധനകാര്യ മന്ത്രി പറഞ്ഞു .വിദേശ നാണയ കരുത്തില്‍ ഇന്ത്യ മുന്‍നിരയിലാണുള്ളത്. രാജ്യം കൈവരിച്ച് സാമ്പത്തിക പുരോഗതിയില്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രശംസ പിടിച്ചു പറ്റാന്‍ സാധിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാന്‍ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് സാധിച്ചു. ഇന്ത്യ നേരിട്ട ആപത്തിനെ രാജ്യം അവസരമാക്കി വിനിയോഗിച്ചു. അതുകൊണ്ടു തന്നെ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഇപ്പോള്‍ ഭദ്രമാണെന്നും ധനമന്ത്രി പറഞ്ഞു.

ബജറ്റിലെ പ്രധാനപ്രഖ്യാപനങ്ങള്‍

* നബാർഡിന് 20,​000 കോടി
* കാർഷിക ജലസേചന പദ്ധതികൾക്കായി 8500 കോടി
* കർഷകർക്ക് വായ്പ നൽകാൻ ഒന്പതു ലക്ഷം കോടി രൂപ
* കാർഷിക മേഖലയ്ക്ക് 35,​294 കോടി
* പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്ക് 2017ൽ 19,​000 കോടി
* 28.5 ലക്ഷം ഹെക്ടർ ജലസേചന പദ്ധതി നടപ്പാക്കും
* ജലസേചനത്തിന് അടിസ്ഥാന സൗകര്യ വികസനം ഒരുക്കും
* 2017ഓടെ ജലസേചന പദ്ധതികൾക്കായി 17,​000 കോടി രൂപ
* ബിപി.എൽ കുടുംബങ്ങൾക്ക് പാചകകവാതകത്തിന് പ്രത്യേക പദ്ധതി
* കൃഷി,​ ആരോഗ്യം,​ വിദ്യാഭ്യാസം അടക്കം ഒന്പതു മേഖലകൾക്ക് മുൻതൂക്കം
* 2020ഓടെ കാർഷികരുടെ വരുമാനം ഇരട്ടിയാക്കും
* നാലു പുതിയ ഡയറി പ്രോജക്ടുകൾ തുടങ്ങും
* കാർഷിക മേഖലയ്ക്ക് 35,​894 കോടി
* മഹാത്മാഗാന്ധഇ തൊഴിലുറപ്പ് പദ്ധതിക്ക് 38,​500 കോടി
* വിള ഇൻഷ്വറൻസ് പദ്ധതിക്കായി 5000 കോടി
* ഗ്രാമീണ സ്ത്രീകളുടെ പേരിൽ പാചകവാതക കണക്ഷൻ നൽകും
* 60 വയസ് കഴിഞ്ഞ മുതിർന്ന് പൗരന്മാർക്ക് ആരോഗ്യ സുരക്ഷയ്ക്ക് പ്രതിവർഷം 1,​30,​000 കോടി
* എല്ലാ ജില്ലാ ആശുപത്രികളിൽ ഡയാലിസിസ് സേവനം
* 3000 ജനറിക് മരുന്നു കേന്ദ്രങ്ങൾ സ്ഥാപിക്കും
* സ്വച്ഛ് ഭാരതിന് 9000 കോടി
* എല്ലാ കുടുംബങ്ങൾക്കും ഒരു ലക്ഷം രൂപയുടെ ഇൻഷ്വറൻസ്
* പുതിയ സർക്കാർ ജീവനക്കാർക്ക് ആദ്യത്തെ മൂന്നു വർഷം ഇ.പി.എഫ് തുകയായി 8.33 ശതമാനം സർക്കാർ വഹിക്കും
* ഉപകരണങ്ങൾക്ക് കസ്റ്റംസ്,​ എക്സൈസ് തീരുവ നീക്കും
* ആഴക്കടൽ ഗ്യാസ് ഉൽപാദനം ഊർജ്ജിതമാക്കും
* സംസ്ഥാനങ്ങളുമായി ചേർന്ന് വിമാനത്താവളങ്ങൾ നവീകരിക്കും
* ആണവോർജ്ജ പദ്ധതിക്കായി 3000 കോടി
* നഗരസഭ, പഞ്ചായത്തുകൾക്കായി 2.87 ലക്ഷം കോടി
* ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഭക്ഷണ സാധനങ്ങൾക്ക് 100 ശതമാനം വിദേശനിക്ഷേപം
* ആധാർ കൂടുതൽ മേഖലകളിലേക്ക്
* കിട്ടാക്കടം തിരിച്ചു കിട്ടാൻ അസറ്റ് റീ കൺസ്ട്രക്ഷൻ കന്പനി സ്ഥാപിക്കും
* റെയിൽവേയ്ക്കും റോഡുകൾക്കുമായി 2,​18,​000 കോടി
* പൊതുമേഖലാ ബാങ്കുകൾക്ക് 25,​000 കോടി
* വീട്ടുവാടക നികുതി ഇളവ് 24,​000 രൂപയിൽ നിന്ന് 60,​000 രൂപയാക്കി
* അഞ്ചു ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് പ്രതിവർഷം 3000 രൂപയുടെ ഇളവ്
* ആദായ നികുതി പരിധിയില്‍ മാറ്റമില്ല
* ഡീസല്‍ കാറുകള്‍ക്കും എസ്.യു.വികള്‍ക്കും വില കൂടും
* വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്ക് എക്‌സൈസ് നികുതി കൂട്ടി
* കള്ളപ്പണം ഒഴിവാക്കാന്‍ ശക്തമായ നടപടികള്‍
* ബീഡി ഒഴികെയുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് വില കൂടും
* പെട്രോള്‍,ഡീസല്‍ കാറുകള്‍ക്ക്പരിസ്ഥിതി സെസ്
* 45 ശതമാനം നികുതി നല്‍കിയാല്‍ കള്ളപ്പണം വെളുപ്പിക്കാം

Top