Budget 2017: No mention of job creation; rahul gandi

Rahul Gandhi

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് നനഞ്ഞ പടക്കമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വെടിക്കെട്ട് പ്രതീക്ഷിച്ചവരെ ബജറ്റ് നിരാശപ്പെടുത്തിയെന്നും രാഹുല്‍ പറഞ്ഞു.

അരുണ്‍ ജയ്റ്റ്‌ലിയുടെ ‘പ്രസംഗം’ വളരെ മികച്ചതായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.

യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ യാതൊന്നും ബജറ്റിലില്ലെന്നും കര്‍ഷകക്ഷേമം ഉറപ്പാക്കുന്ന ഒരു വന്‍കിട പദ്ധതിപോലും പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ബജറ്റിലൂടെ അനുകൂല തരംഗം സൃഷ്ടിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍, ബജറ്റ് അവതരണം കഴിഞ്ഞപ്പോള്‍ ഒന്നും സംഭവിച്ചില്ല. കര്‍ഷകര്‍ക്കായി കൂടുതല്‍ എന്തെങ്കിലും ചെയ്യേണ്ടിയിരുന്നുവെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ഫണ്ടിംഗ് സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളെയും തങ്ങള്‍ സ്വാഗതം ചെയ്യുന്നുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Top