Budget 2017 should be postponed following E Ahamed’s death: Mallikarjun Kharge

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര സഹമന്ത്രിയും എംപിയുമായ ഇ.അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്ന് കോണ്‍ഗ്രസ്സ്.

മുന്‍ കേന്ദ്രമന്ത്രിയും നിലവിലെ പാര്‍ലമെന്റ് അംഗവുമായ അഹമ്മദ് മരിച്ച സാഹചര്യത്തില്‍ ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ അറിയിച്ചു.

സാധാരണ പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ അംഗങ്ങള്‍ മരിച്ചാല്‍ അനുശോചനം രേഖപ്പെടുത്തിയ പിരിയുകയാണ് പതിവ്. ഈ കീഴ്വഴക്കം മറികടന്ന് ബജറ്റ് അവതരിപ്പിച്ചാല്‍ സഹകരിക്കില്ലെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു

Top